‘ലവര്‍’ എന്ന ചിത്രം അര്‍ജുന്‍ റെഡ്ഡിയെ വച്ച് താരതമ്യം ചെയ്യാന്‍ കഴിയില്ല ; നടന്‍ മണികണ്ഠന്‍

‘ഗുഡ് നൈറ്റ് ‘എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നടന്‍ മണികണ്ഠന്‍ നായകനാകുന്ന ‘ലവര്‍’ എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. പ്രഭുറാം വ്യാസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്താനിരിക്കെ പ്രേക്ഷകരുടെ ആശങ്കകള്‍ക്ക് മറുപടി പറയുകയാണ് മണികണ്ഠന്‍. പ്രണയം മാത്രം പറയുന്ന സിനിമയല്ല ലവര്‍ എന്നും അതേസമയം അര്‍ജുന്‍ റെഡ്ഡി പോലുള്ള സിനിമകളുമായി ചിത്രത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നും മണികണ്ഠന്‍ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ടുളള പ്രമോഷണല്‍ വീഡിയോകള്‍ വിലയിരുത്തുമ്പോള്‍, ടോക്‌സിസിറ്റി, മദ്യപാനം, മോശം പെരുമാറ്റങ്ങളൊക്കെയുള്ള രംഗങ്ങളുള്ളതായി കരുതുന്നുണ്ട് എന്ന് എല്ലാവരും ആശങ്കപ്പെടുന്നു. ശരിക്കും അത്തരത്തില്‍ അര്‍ജുന്‍ റെഡ്ഡി പോലുള്ള സിനിമകളുമായുള്ള താരതമ്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാല്‍ തീരാവുന്ന ആകുലതകളേയുള്ളു. അത് ഉറപ്പാണ്, കാരണം അരുണ്‍ എന്ന ഞാന്‍ അഭിനയിച്ച കഥാപാത്രം വ്യത്യസ്തനാണ്, മണികണ്ഠന്‍ പറയുന്നു.

സിനിമയുടെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ അയാളെ വെറുക്കാമെങ്കിലും, അവസാനം, അവന്‍ അങ്ങനെ വെറുക്കേണ്ട, തള്ളിക്കളയേണ്ട ഒരു കഥാപാത്രമല്ലെന്ന് മനസിലാകും. അയാള്‍ ഒരു വ്യക്തിയായി പരിണമിക്കുന്നതും സ്‌നേഹം നമ്മെയെല്ലാം മാറ്റുന്നതുപോലെ അയാളെയും എങ്ങനെ മാറ്റുന്നുവെന്നും സിനിമയിലൂടെ മനസിലാകും, മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Top