സമൂഹമാധ്യമത്തിലൂടെ പ്രണയം; പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖാണ് പിടിയിലായത്. കോഴിക്കോട് കാക്കൂരിലുള്ള വീട്ടില്‍ എത്തിയാണ് നിലമ്പൂർ പൊലീസ് മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് യുവാവ് കെണിയില്‍പ്പെടുത്തുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം ആദ്യം അറിയുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നഗ്നഫോട്ടോകൾ പ്രതി കൈക്കലാക്കിയ ശേഷം ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനശ്രമം. പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമം നടന്നു. സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top