യുദ്ധങ്ങൾക്ക് തോല്പിക്കാനാവാത്ത പ്രണയം! യുക്രൈൻ യുവതിയെ വിവാഹം ചെയ്ത് റഷ്യക്കാരൻ

ഷ്യ-യുക്രൈൻ യുദ്ധം ഇപ്പോഴും തുടരുകയാണ്. ഈ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികൾ ഇനിയും അയഞ്ഞിട്ടില്ല. എന്നാലിപ്പോഴിതാ യുദ്ധത്തിന്റെ അന്ധകാരത്തിലും തങ്ങളുടെ പ്രണയം നഷ്ടപ്പെടുത്താതെ വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഒരു പ്രണയ ജോഡി. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമോ ശത്രുതയോ തങ്ങളുടെ സ്‌നേഹത്തെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുന്നത് റഷ്യൻ പൗരനായ സെർജി നോവിക്കോവും യുക്രൈൻ സ്വദേശിയായ എലോണ ബ്രമോക്കയുമാണ്.

ഇരുവരുടേയും പ്രണയ സാഫല്യത്തിന് വേദിയായത് ഇന്ത്യയാണെന്നതും ശ്രദ്ധയം. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്. ഓഗസ്റ്റ് രണ്ടിന് ഹിന്ദു ആചാരങ്ങൾക്ക് അനുസരിച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Top