മൃണാള്‍ താക്കൂറിന്റെ ലവ് സോണിയ ട്രെയിലര്‍ പുറത്തു വിട്ടു; ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലേക്ക്

മൃണാള്‍ താക്കൂര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ലവ് സോണിയയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മനോജ് ബജ്‌പേയി, രാജ്കുമാര്‍ റാവു, റിച്ച ചദ്ദ, ഫ്രെയ്ഡ പിന്റോ, അനുപം ഖേര്‍, ഡേമി മൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെക്‌സ് ട്രാഫിക്കിങ്ങില്‍ പെട്ടുപോകുന്ന സോണിയ എന്ന പെണ്‍കുട്ടിയുടെ വേഷമാണ് മൃണാള്‍ കൈകാര്യം ചെയ്യുന്നത്.

തന്റെ സഹോദരിയെ അന്വേഷിക്കാനായി മുംബൈയില്‍ എത്തുന്ന സോണിയ പിന്നീട് സെക്‌സ് റാക്കറ്റിന്റെ കൈയില്‍ എത്തിപ്പെടുകയാണ്. റിച്ചയും ഫ്രെയ്ഡയും ലൈംഗിക തൊഴിലാളികളുടെ വേഷത്തിലാണെത്തുന്നത്. സോണിയയെ രക്ഷിക്കുന്ന കഥാപാത്രമായാണ് രാജ്കുമാര്‍ റാവു വേഷമിടുന്നത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

Top