യൂട്യൂബില്‍ ഹിറ്റായി പൃഥ്വിരാജിന്റെ ആദം ജോണിലെ പ്രണയഗാനം

പൃഥ്വിരാജിന്റെ ആദം ജോണിലെ വീഡിയോ സോംഗ് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിലെ മികച്ചൊരു പ്രണയഗാനമാണ് പുറത്തു വന്നിരിക്കുന്നത്.

ശവസംസ്‌കാരത്തിനായി പള്ളിയില്‍ എത്തിയ പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നതും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം ചെയ്യുന്നതുമാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാട്ട് പുറത്തിറങ്ങി പതിനാല് മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ബംഗാള്‍ നടിയായ മിസ്തിയാണ്,കൂടാതെ ഭാവനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മണിക്കൂറുകള്‍ കൊണ്ട് പാട്ട് ഇത്രയധികം ഹിറ്റായതിലുള്ള സന്തോഷം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

സെപ്റ്റംബര്‍ അവസാനത്തോട് കൂടി മാത്രം തിയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആഗസ്റ്റ് 31 ന് ഓണത്തിന് മുമ്പ് തന്നെ തിയറ്ററുകളില്‍ എത്തും.

Top