പ്രണയചിത്രം ലവ് രാത്രിയിലെ ‘തേരാ ഹുവാ’ ഗാനം പുറത്തിറങ്ങി

യുഷ് ശര്‍മ്മയും വരീന ഹുസൈനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ലവ്‌രാത്രിയിലെ തേരാ ഹുവാ ഗാനം പുറത്തുവിട്ടു. ആതിഫ് അസ്ലം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോജ് മുന്‍താഷിര്‍, അറഫത് മെഹ്മൂദ് എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്.

സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബറോഡയിലുള്ള ഒരു യുവാവ് ഒരു എന്‍ആര്‍ഐ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്നുള്ള യാത്രകളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക് ചിത്രമാണ് ലവ്‌രാത്രി.

സുഷൃത് എന്നാണ് ആയുഷിന്റെ കഥാപാത്രത്തിന്റെ പേര്. നവരാത്രി ആഘോഷം അവസാനിച്ച് അവള്‍ വീണ്ടും വിദേശത്തേക്ക് പോകുന്നതിനെ തുടര്‍ന്നാണ് കഥയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അര്‍ബ്ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരും ചെറിയ വേഷങ്ങളിലെത്തുന്നുണ്ട്. അഭിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.

Top