ലൗ ജിഹാദിനെതിരായ നിയമം; യുപിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡൽഹി : യുപിയിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. ഹിന്ദു പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

യുപിയിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്ന് മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തിൽ പറയുന്നു.

Top