ലൗ ജിഹാദ്; ഹൃദയം പണയം വെക്കരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിന് നടത്തി പ്രചരണം നടത്താന്‍ ബിജെപി. 14 ജില്ലാ കേന്ദ്രങ്ങളിലും പൊതു പരിപാടി സംഘടിപ്പിക്കും.’ഹൃദയം പണയം വെക്കരുത്’ എന്നാണ് കേരളത്തിലെ പെണ്‍കുട്ടികളോടുള്ള ബിജെപിയുടെ ആഹ്വാനം. ലൗ ജിഹാദിനെതിരെ പ്രചരണം കടുപ്പിക്കുകയാണ് ബിജെപി. നിരവധി തവണ ലൗ ജിഹാദിനെതിരെ ശബ്ദം ഉയര്‍ന്നെങ്കിലും പൊതുവേദിയില്‍ മൈക്ക് കെട്ടിവച്ചുള്ള ബിജെപിയുടെ പരസ്യ പ്രചരണം ഇതാദ്യമായിട്ടാണ്. പ്രചരണത്തിന്റെ ആശയത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയും ആണെങ്കിലും ക്യാമ്പെയിന്‍ നടത്താനുള്ള ചുമതല ന്യൂനപക്ഷ മോര്‍ച്ചയ്ക്കാണ്.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ രണ്ട് ദിവസം തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നാളെ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും.

 

Top