ലൗ ജിഹാദ്; ജോസിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് കാനം

തിരുവനന്തപുരം: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളാണെന്നും കാനം പറഞ്ഞു.

ലൗ ജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ പരാമര്‍ശം വലിയ വിവാദമായതോടെയാണ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Top