ആത്ഹമത്യ ചെയ്യാന്‍ എലിവിഷം കഴിച്ച് മരത്തില്‍ കയറിയ യുവാവ് വീണ് കയ്യൊടിഞ്ഞു

suicide 2

വിഴിഞ്ഞം : കോവളത്ത് യുവാവ് പ്രണയനൈരാശ്യം മൂലം മരത്തിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണ യുവാവിന്റെ കയ്യൊടിഞ്ഞു.

ജോലി തേടി കോവളത്ത് എത്തിയതാണ് ഇതരസംസ്ഥാനക്കാരനായ യുവാവ്. പ്രണയം നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മരത്തില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിക്കുന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി.

താഴേക്ക് ചാടാതിരിക്കാന്‍ അനുനയം നടത്തുന്നതിനിടയില്‍ മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണു. വീഴ്ചയില്‍ യുവാവിന്റെ കയ്യൊടിഞ്ഞു. മരത്തില്‍ കയറും മുന്‍പ് യുവാവ് എലിവിഷം കഴിച്ചിരുന്നു. തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top