ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ്.

മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും പേജിലൂടെയാണ്‌ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ മകന്‍ ശോഭയെയും ദിനേശനെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുകയാണ്.

ഓണത്തിന് ചിത്രം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ടീസറോ ട്രെയ്ലറോ പങ്കുവയ്ക്കാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ആരാധകര്‍. ആരാധകരുടെ പരാതികള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്.

Top