കുടുക്കുപൊട്ടിയ കുപ്പായം; കോപ്പിയടി ആരോപണം തള്ളി ഷാന്‍ റഹ്മാന്‍

ടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍ താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനത്തിനെതിരെ കോപ്പിടയി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കോപ്പിയടി ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ ആരോപണം തള്ളിയത്.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം തങ്ങള്‍ക്കില്ലെന്നും ഷാന്‍ പറഞ്ഞു. കുടുക്ക് ഗാനം ഹിറ്റായതിന് പിന്നാലെയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നത്.

‘സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പന്‍ തഴുകുന്ന’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പക്ഷെ സിനിമ റിലീസിന് അടുക്കുന്ന സമയത്താണ് ഉപയോഗിച്ച ഗാനത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കിയില്ലായെന്ന് മനസ്സിലാക്കുന്നതും അവസാന നിമിഷം ഗാനം മാറ്റുന്നതും. നേരത്തെ ചിത്രീകരിച്ച രംഗങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ചുവട് കാണാനാവുന്നതും പെട്ടെന്നുള്ള ആ മാറ്റം കാരണമാണെന്നും’ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 1964 ല്‍ പുറത്തിറങ്ങിയ ‘ആദ്യകിരണങ്ങള്‍’ എന്ന ചിത്രത്തിലെ, കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ പി കോമള ആലപിച്ച ‘കിഴക്കുദിക്കിലെ’ എന്ന ഗാനത്തോട് കുടുക്ക് ഗാനത്തിന് സാമ്യമുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

Top