തീയറ്ററില്‍ മുന്നേറി ദിനേശനും ശോഭയും; ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ലവ് ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്തിട്ട് നാലാഴ്ച പിന്നിട്ടിരിക്കുകയാണ്. തീയറ്ററില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങി മുന്നേറുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരായാണ് നായിക.

ചിത്രം അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീനിവാസന്‍,അജുവര്‍ഗീസ്, രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍,സുന്ദര്‍രാമു എന്നിവരാണ് മറ്റ് താരങ്ങള്‍. 1989 ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടേയും, നയന്‍താരയുടേയും പേരുകള്‍ യഥാക്രമം ദിനേശന്‍,ശോഭ എന്നാണ്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്.

Top