ഇടിക്കൂട്ടിലെ ചക്രവര്‍ത്തിക്ക് ആദരം; മുഹമ്മദ് അലിയുടെ പേരില്‍ ഇനി എയര്‍പോര്‍ട്ടും

അമേരിക്കയിലെ ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് ഇനി ബോക്‌സിങ് താരം മുഹമ്മദ് അലിയുടെ പേരില്‍ അറിയപ്പെടും. മുഹമ്മദ് അലിയോടുള്ള ആദര സൂചകമായാണ് കെന്റുക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിസ് വില്ലെ വിമാനത്താവളത്തിന് പുനര്‍നാമകരണം ചെയ്യുന്നത്.മുഹമ്മദ് അലി സെന്റര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പേരുമാറ്റത്തിന്റെ വിവരം പുറത്ത് വന്നത്.

1942 ജനുവരി 17ന് അമേരിക്കയിലെ ലൂയിസ് വില്ലിയില്‍ മൂഹമ്മദ് അലി ജനിച്ചത്. കാഷ്യസ് ക്ലേ എന്നായിരുന്നു യഥാര്‍ത്ഥനാമം. പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് മുഹമ്മദ് അലി എന്നായത്.

ബോംക്‌സിങില്‍ മികവ് പുലര്‍ത്തിയതിനോടൊപ്പം സത്യസന്ധമായ നിലപാട് കൊണ്ടും ജനഹൃദയങ്ങളിലിടം പിടിച്ച വ്യക്തിയായിരുന്നു മുഹമ്മദ് അലി. വര്‍ണ്ണവിവേചനത്തിന് എതിരെ മുഹമ്മദ് അലി നടത്തിയ പോരാട്ടം എന്നും ശ്രദ്ധേയമായിരുന്നു.

1960ല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടി. 1964, 1974 എന്നീ വര്‍ഷങ്ങളില്‍ ലോക ഹെവി വെയിറ്റ് ചാമ്പ്യനായി. പങ്കെടുത്ത 61 കളികളില്‍ 56ലും വിജയം കരസ്ഥമാക്കി. 2016 ജൂണ്‍ 3നായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുഹമ്മദ് അലി മരിച്ചത്.

Top