Louis van Gaal still has time to rediscover the old Manchester United

ലണ്ടന്‍: രണ്ടാം പകുതിയില്‍ ഡാലി ബ്ലിന്‍ഡും യുവാന്‍ മാട്ടയും നേടിയ ഗോളിന് എഫ്എ കപ്പ് നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. രണ്ടാം ഡിവിഷന്‍ ക്ലബ് ഡാര്‍ബി കൗണ്ടിയെ 3–1നാണ് യുണൈറ്റഡ് തോല്‍പിച്ചത്.

കഴിഞ്ഞ വാരം ഓള്‍ഡ് ട്രാഫഡില്‍ സതാംപ്ടണോടു തോറ്റതിനാല്‍ കോച്ച് ലൂയി വാന്‍ ഗാളിനും വിജയം വലിയ ആശ്വാസമായി. ഈ കളി തോറ്റാല്‍ തന്റെ സ്ഥാനം തെറിച്ചേക്കും എന്നു കളിക്കു മുന്‍പ് വാന്‍ ഗാള്‍ സൂചന നല്‍കിയിരുന്നു.

ആദ്യ പകുതിയില്‍ വെയ്ന്‍ റൂണി നേടിയ തകര്‍പ്പന്‍ ഗോളിന് ജോര്‍ജ് തോണിലൂടെ ഡാര്‍ബി പകരം വീട്ടി. എന്നാല്‍ വാന്‍ ഗാള്‍ നിരാശനായില്ല. ‘ഈ കളി മതി, നമ്മള്‍ ജയിക്കും’ ഇടവേളയില്‍ കളിക്കാരോട് വാന്‍ ഗാളിന്റെ വാക്കുകള്‍. കോച്ചിനോട് സ്‌നേഹമുള്ള കളിക്കാര്‍ അതു കാത്തു.

Top