താമരപ്പൂക്കള്‍ക്കൊണ്ട് തുലാഭാരം നടത്തി മോദി; തുലാഭാരത്തിനായി എത്തിച്ചത് 111 കിലോ താമര

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ എത്തിയ മോദിയെ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്‍, പീയുഷ് ഗോയല്‍, എച്ച്. രാജ, ഗവര്‍ണര്‍ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മോദിക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തി.

അതേസമയം മോദി ഗുരുവായൂരപ്പന് മുമ്പില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരവും നടത്തി. 111 കിലോ താമരയാണ് തുലാഭാരത്തിനായി ക്ഷേത്രത്തില്‍ എത്തിച്ചത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പൊതുസമ്മേളനത്തിലും മോദി പങ്കെടുക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പരിപാടി. മോദിക്ക് മുന്‍പ് പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരാണ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.

Top