തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ തിരിമറി; കാണാതായത് 22,000 ടിക്കറ്റുകള്‍

lottery

മലപ്പുറം: മലപ്പുറം തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ ടിക്കറ്റ് തിരിമറി നടന്നെന്ന് കണ്ടെത്തി. ഇവിടെ നിന്ന് കാണാതായിരിക്കുന്നത് 22,000 ഓളം ടിക്കറ്റുകളാണ്.

ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റി കൊണ്ട് ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് സൗജന്യമായി നല്‍കിയെന്നാണ് സൂചന. തുടര്‍ന്ന് തിരൂര്‍ സബ് ഓഫീസില്‍ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുകയാണ്.

സംഭവത്തില്‍ ധനമന്ത്രി ലോട്ടറി ഡയറക്ടര്‍ അമിത് മീണയോട് റിപ്പോര്‍ട്ട് തേടി. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളതായാണ് സൂചന. ഇന്ന് നറുക്കെടുക്കുന്ന ബര്‍മന്‍ ഭാഗ്യക്കുറിയുടെ 12,000 ടിക്കറ്റ്, നാളെ നറുക്കെടുക്കുന്ന കാരുണ്യയുടെ 10,000 ടിക്കറ്റ് എന്നിവയാണ് ലോട്ടറി ഓഫീസില്‍ നിന്ന് കാണാതായത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന ടിക്കറ്റുകളാണിത്.

Top