ലോക്ക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടു ; മലയാളി യുവാവ് ആത്മഹത്യ ചെയ്‌തു

ന്യൂഡൽഹി : ലോക്ക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട മലയാളി യുവാവ് ഡൽഹിയിൽ ആത്മഹത്യ ചെയ്തു . ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖ് ആണ് ആത്മഹത്യ ചെയ്തത്. പഹാഡ്ഗഞ്ചിലെ ഹോട്ടലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടമായതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം.

നാട്ടിൽ നിന്ന് ഇദ്ദേഹം ഡൽഹിയിലെത്തിയത് ശനിയാഴ്ചയാണ് . ജോലി പോയതിനെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഇയാൾ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. . ഇന്നലെ വൈകിട്ടോട് കൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .

Top