ലോസ് ഏഞ്ചല്‍സ് മേയര്‍ ഗാര്‍സെറ്റി ഇന്ത്യന്‍ അംബാസഡറായേക്കാന്‍ സാധ്യത

വാഷിങ്ടണ്‍: ലോസ് ഏഞ്ചല്‍സ് മേയറായ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയുടെ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യത.  യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരിഗണനയിലാണ് ഇന്ത്യന്‍  അംബാസഡര്‍ നിയമനം. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗാര്‍സെറ്റി കോ-ചെയര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഡിസംബറില്‍ ലോസ് ഏഞ്ചല്‍സിന്റെ മേയറായി തുടര്‍ന്നില്ല.

രാജ്യത്ത് കൊവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. മാര്‍ച്ചിലാണ് അംബാസഡര്‍മാരുടെ ഒരു ലിസ്റ്റ് ബൈഡന് ഹാജരാക്കുന്നത്. എന്നാല്‍ നിയമനത്തെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചന.

 

Top