lory car accident

കോഴിക്കോട്: കൊയിലാണ്ടിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറി ദമ്പതികള്‍ മരിച്ചു. നന്തി സ്വദേശി ബഷീര്‍ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. മകന്‍ മുഹമ്മദ് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നന്തി ടോള്‍ ബൂത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്. ബഷീറിന്റെ മാതാവ് മരിച്ച വിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതിമാര്‍ അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍്പില്‍ പോവുകയായിരുന്ന ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Top