മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

explosive

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം ഓടത്തെരുവില്‍ നിന്ന് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സേലം സ്വദേശി മാതേശു (41) വിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Top