കർണാടക-തമിഴ്നാട് അതിർത്തിയിൽ വാഹനാപകടം ; മലയാളികൾ മരിച്ചു

Road accident

ബെംഗളൂരു : കർണാടക-തമിഴ്നാട് അതിർത്തിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലശേരി സ്വദേശികളായ വി.രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം എന്നിവരും കാർ ഡ്രൈവറുമാണ് മരിച്ചത്.ബെംഗളൂരു ആർ.ടി നഗറിൽ സ്ഥിര താമസക്കാരാണിവർ.

പുലർച്ചെ കൃഷ്ണഗിരിക്ക് സമീപം സുലിഗരെ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം നടന്നത്. ലോറി അമിത വേഗതയിൽ വന്ന് കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം. ഗൈനക്കോളജിസ്റ്റായ ഡോ. അംബുജം ആർ.ടി നഗറിൽ ക്ലിനിക് നടത്തി വരികയായിരുന്നു. മൃതദേഹങ്ങൾ ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top