ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണഞ്ചേരി ഒന്നാം വാര്‍ഡ് മംഗളാപുരം മാര്‍ക്കറ്റിന് സമീപം വെറുങ്ങോട്ടക്കല്‍ വെളിയില്‍ അലി ബാവയുടെ മകന്‍ അജീഷാണ് (38) മരിച്ചത്. മംഗളാപുരത്തെ കയര്‍ കമ്പനി ജീവനക്കാരനാണ്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ കോമളപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം. കമ്പനി ആവശ്യത്തിന് ആലപ്പുഴയില്‍ പോയി തിരികെ വരുമ്പോഴാണ് അജീഷിന്റെ ബൈക്കില്‍ ലോറി വന്നിടിച്ച് അപകടം സംഭവിച്ചത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top