നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ : ഹരിപ്പാട് നങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.

തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി സ്വദേശികളായ സെല്‍വന്‍ , നന്ദകുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Top