ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

accident

മക്കരപ്പറമ്പ്: കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ മക്കരപ്പറമ്പ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സേലത്തു നിന്നും ശര്‍ക്കര ലോഡുമായി പോവുകയായിരുന്ന ലോറി അപകടത്തില്‍ പെട്ടത്. എതിര്‍ ദിശയില്‍ വന്ന കെ.എസ് ആര്‍.ടി.സി ബസിന് വശം മാറികൊടുക്കുന്നതിനിടയിലാണ് അപകടം.

Top