സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടവണ്ണ സ്വദേശി സി.എം രമേശ് ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന മണല്‍ ലോറി യാത്രക്കാരനെ ഇടിച്ചാണ് അപകടം നടന്നത്.

മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്‌ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Top