സംവിധയകനും നടനുമായ പൃഥ്വിരാജിനെക്കുറിച്ച് മഞ്ജു ഇങ്ങനെ പറയുന്നു…

പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു . ആദ്യമായി സംവിധാനം ചെയുന്ന ഒരാള്‍ ആണ് പൃഥ്വിരാജ് എന്ന് തോന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ലൂസിഫറിന്റെ സൈറ്റില്‍ വെച്ചാണ് ആദ്യമായി രാജുമായി അടുത്ത് സംസാരിക്കുന്നത്. പല ചടങ്ങുകളില്‍ കാണാറുണ്ടെങ്കിലും അധികം അടുത്ത് സംസാരിച്ചിട്ടില്ല. രാജുവിന്റെ കൂടെ അഭിനയിച്ചിട്ടും ഇല്ല. അഭിനയനേതാവായും സംവിധായകനായും താരതമ്മ്യം ചെയ്യാന്‍ എനിക്ക് അറിയില്ല. ആദ്യ ദിവസം മാത്രമാണ് നടന്‍ പൃഥ്വിരാജ് ആണ് സവിധാനം ചെയുന്നത് എന്ന് തോന്നിയിട്ടുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയത്, മഞ്ജു വാര്യര്‍ പറയുന്നു.

പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയുന്നത് എന്ന് ആദ്യത്തെ ഒരു ദിവസം നമ്മുടെ മനസ്സില്‍ ഉണ്ടാകും . പിന്നെ നമ്മള്‍ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഒരു സംവിധയകനെയാണ്. ആത്മവിശ്വാസം പൃഥ്വിയിലുണ്ട്
മഞ്ജുവാര്യര്‍ വ്യക്തമാക്കി.

Top