സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ടി വി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍. ജില്ലാ കളക്ടര്‍മാക്കും മാറ്റമുണ്ട്.

മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കളക്ടര്‍മാരെ മാറ്റി. കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കളക്ടര്‍. മലപ്പുറം കളക്ടര്‍ ഗോപാലകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആര്‍ പ്രേംകുമാര്‍ മലപ്പുറത്തെത്തും.

വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കളക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടര്‍ അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കി. പകരം അപ് സാന പര്‍വീന്‍ കൊല്ലം കളക്ടറാകും.

Top