ഗൂഗിളില്‍ അഴിച്ചു പണി; നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി നിയമിക്കുന്നു

ഗൂഗിളില്‍ തൊഴിലാളികള്‍ക്കിടയില്‍ അപ്രതീക്ഷിത അഴിച്ചുപണി. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടാണ് പുതിയ നിയമനം.

ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍മ്മാരെയും, ടെക്നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവരെയും മാറ്റി നിയമിച്ചവരില്‍പ്പെടും. ചെയ്തുകൊണ്ടിരുന്ന പല പ്രൊജക്ടുകളും നിര്‍ത്തലാക്കി പിക്സല്‍ഫോണ്‍, ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ പോലുള്ള ഗൂഗിളിന്റെ മറ്റ് വിഭാഗങ്ങളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്. എന്നാല്‍ ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ് ലെറ്റ് നിര്‍മാണത്തെ ഇത് ബാധിക്കില്ല എന്നാണ് ഗൂഗിളിന്റെ വാദം.

Top