സനൂപ് കൊലപാതകം: പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്

കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‌റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യത നിലനില്‍ക്കുന്നതിനാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് ബിജെപിയും സംഘപരിവര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഐഎം ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top