വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പിടികിട്ടാപ്പുള്ളി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍

arrest

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.

സൗദി അറേബ്യയിലെ റിയാദിലേക്ക് പോകാന്‍ വന്ന കോഴിക്കോട് സ്വദേശി ഷംസുദീന്‍ പനയംകണ്ടിയെയാണ് എമിഗ്രേഷന്‍ വിഭാഗം അറസ്റ്റുചെയ്തത്. ഇയാളുടെ പേരില്‍ പോലീസ് പുറപ്പെടുവിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടീസാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്.

ഷംസുദീനെ നെടുമ്പാശേരി സ്റ്റേഷന്‍ മുഖേന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോഴിക്കോട് ഈസ്റ്റ് നടക്കാവ് പോലീസിനു കൈമാറി.

Top