ഗുരുവായൂര്‍ കൊലക്കേസ്: പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

തൃശൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.

ഫായിസ്, ജിതേഷ്, മനു എന്നിവര്‍ക്കാണ് ലുക്ക് ഔട്ട് നോട്ടീസ്.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫായിസിന്റേതാണ്. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Top