സമ്പന്നര്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ഖാന്‍

ഇസ്ലാമബാദ്: കൊറോണ വൈറസ് തങ്ങളെ ബാധിക്കില്ലെന്ന് ആരും കരുതേണ്ടതില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, വെല്ലുവിളിയില്‍ നിന്ന് പാകിസ്ഥാന്‍ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘കൊറോണ വൈറസില്‍ നിന്ന് തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന തെറ്റായ ധാരണ ആര്‍ക്കും ഉണ്ടാകരുത് … സമ്പന്നരില്‍ ഭൂരിഭാഗവും താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കുക,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നേരിട്ടു കാണാനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. പഞ്ചാബില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം.

കൊറോണ വൈറസ് രോഗികളെ പാര്‍പ്പിക്കുന്നതിനായി 1,000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച വരെ പാകിസ്ഥാനില്‍ 2,818 കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയി ട്ടുള്ളത്. രാജ്യത്ത് കൊവിഡ് ബാധിച്ച് 41 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

1072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചാബ് പാക്കിസ്ഥാനിലെ ഹോട്ട്സ്പോട്ടുകളിലൊന്നാണ്. സിന്ധ്-839, ഖൈബര്‍ പഖ്തുന്‍ഖ്വ-383, ബലോച്ചിസ്താന്‍-175, ബാലിസ്താന്‍-193, ഇസ്ലാമബാദ്-75, എന്നിങ്ങനെയാണ മറ്റിടങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണം.

ഈ മാസം അവസാനമാകുമ്പോള്‍ പാകിസാനില്‍ രോഗികളുടെ എണ്ണം 50,000 ആകുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Top