കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍മാര്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് സമാപിച്ചു

തിരുവനന്തപുരം: ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍മാര്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു.

പി.എസ്.സിക്കാര്‍ക്ക് ലഭിച്ച നീതി ഞങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നിവേദനം കൈമാറി. കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

നാലായിരത്തോളം താത്കാലിക കണ്ടക്ടര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഡിസംബര്‍ 19ന് ആലപ്പുഴയില്‍ നിന്നാണ് ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്.

Top