അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റ്; മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തിരിച്ചടിയോടെ തുടക്കം

അബുദാബി: അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തിരിച്ചടിയോടെ തുടക്കം. മത്സരത്തിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ തന്നെ അഫ്ഗാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. 11 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ അഫ്ഗാന്‍ സംഘത്തിന് നഷ്ടമായി. നൂര്‍ അലി ഏഴ് റണ്‍സുമായും റഹ്‌മത്ത് ഷാ റണ്‍സെടുക്കാതെയും പുറത്തായി.

ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ റഹ്‌മത്തുള്ള ഷാഹിദിക്ക് 20 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളു. 52റണ്‍സുമായി ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ അഞ്ച് റണ്‍സുമായി റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ക്രീസിലുള്ളത്. അയര്‍ലന്‍ഡിനായി മാര്‍ക് അഡെയ്ര്‍ രണ്ട് വിക്കറ്റും ബാരി മഗ്രാത്തി ഒരു വിക്കറ്റും വീഴ്ത്തി.

Top