സാമൂഹ്യപ്രവര്‍ത്തകന്റെ കൊലപാതകം; 61കാരന്‌ ബ്രിട്ടണില്‍ ജീവപര്യന്തം

jail

ലണ്ടന്‍: മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 61കാരന് ബ്രിട്ടണില്‍ ജീവപര്യന്തം. 61കാരനായ കോയിന്‍ പയ്‌നെയെയാണ് മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

പബ്ബില്‍ വച്ച് കയിന്റെ കാമുകിയുടെ ശരീരത്തില്‍ ബിയര്‍ ബോട്ടില് ഉരസിയതില്‍ ഉണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മാര്‍ക്കിനെ കഴുത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും തല കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 ദിവസത്തിന് ശേഷം മാര്‍ക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.

1990 ളില്‍ കൊല്‍ക്കത്തയില്‍ മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്ന പ്രധാനവ്യക്തിയായിരുന്നു മാര്‍ക്ക് ബ്ലൂം.

Top