കൊറോണ; ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് സ്ഥിരീകരിച്ചു

ലണ്ടന്‍: ആഗോള വ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസിന് വൈറസ് സ്ഥിരീകരിച്ചു.

മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ കുറിച്ചു.

ബ്രിട്ടണില്‍ വൈറസുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ ശ്രമിച്ചുവരികയാണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ നദീന്‍ ഡോറിസുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം,മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടണില്‍ നിലവില്‍ 370 പേര്‍ക്ക് ബാധ സ്ഥിരീകരിച്ചതില്‍ ആറ് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Top