രാജകീയ പദവികളോട് ഗുഡ് ബൈ പറഞ്ഞ് പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും

ലണ്ടന്‍: രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ് ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്ന സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. ഇനിയുള്ള കാലം കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഹാരി-മേഗന്‍ ദമ്പതികളുടെ തീരുമാനം.

ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജകീയ പദവികകള്‍ ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച പുറത്തിറക്കി.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമണ്‍വെല്‍ത്തിനോടുമുള്ള കടപ്പാട് നിലനിര്‍ത്താന്‍ ഏതാനും ചില രാജകീയ ചുമതലകള്‍ മാത്രം തുടര്‍ന്നു വഹിക്കുമെന്നുമാണു ഹാരി രാജകുമാരന്‍ പറഞ്ഞത്.

തന്‍റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വവ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജഞി കൂട്ടിച്ചേര്‍ത്തു.

രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വന്നത്.

Top