പൗരത്വ ഭേദഗതി നിയമം; പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം

ലണ്ടന്‍: പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച് രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ പലരും അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചും പിന്തുണച്ചും എത്തിയിരുന്നു. ഇപ്പോഴിതാ പൗരത്വ നിയമത്തെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ പ്രകടനം.

പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകളാണ് പങ്കെടുത്തത്. ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.

ന്യൂ ഇയര്‍ ദിനത്തില്‍ യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, ജിഐഎഫ്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Top