ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും വേദാന്ത റിസോഴ്‌സസിനെ ഡീലിസ്റ്റ് ചെയ്യും

ന്യൂഡല്‍ഹി: നോണ്‍ പ്രമോട്ടര്‍ ഓഹരിയുടമകളുടെ 33.5 ശതമാനം ഓഹരികള്‍ 1 ബില്യണ്‍ രൂപയ്ക്ക് വാങ്ങിയ ശേഷം ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും വേദാന്ത റിസോഴ്‌സസ് പിഎല്‍ സിയെ ഒഴിവാക്കാന്‍ കമ്പനി മേധാവിയായ അനില്‍ അഗര്‍വാള്‍ തയ്യാറെടുക്കുന്നു.

വേദാന്തയില്‍ 66.53 ശതമാനം ഓഹരി നിയന്ത്രണമുള്ള അനില്‍ അഗര്‍വാളിന്റെ വോള്‍ക്കാന്‍ ലിമിറ്റഡ് ഒരു ഓഹരിക്ക് 825പെന്‍സ് വച്ചാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഹരിയുടമകള്‍ ഈ വാഗ്ദാനം സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണെന്ന് വേദാന്ത റിസോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

അനില്‍ അഗര്‍വാളിന് രണ്ട് ലിസ്റ്റഡ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. വേദാന്ത ലിമിറ്റഡും,സിന്‍ക് ലിമിറ്റഡും എന്നിവയാണ് കമ്പനികള്‍.

Top