ലണ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഉണ്ടെന്ന്; ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

arrest

ലണ്ടന്‍: ലണ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. തന്റെ കയ്യില്‍ ബോംബുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. ലണ്ടനിലെ ചെയറിംഗ് ക്രോസ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലുള്ളവരെയെല്ലാം പുറത്തിറക്കിയതിന് ശേഷമാണ് പൊലീസ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തത്. ബോംബ് ഭീഷണി കാരണം ട്രെയിനുകള്‍ എല്ലാം തടഞ്ഞുവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top