ലണ്ടന്‍ മെട്രോ സ്‌ഫോടനം ; ഭീകരാക്രമണമെന്ന് പൊലീസ്‌

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്‌.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്.

പൊട്ടിത്തെറിയുണ്ടായ സ്റ്റേഷന്‍ ഇപ്പോള്‍ പൊലീസ്‌ നിയന്ത്രണത്തിലാണ്, സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ്‌ പറയുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരാഞ്ഞു.
സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഈ വര്‍ഷം മാത്രം നാല് തവണയാണ് ബ്രിട്ടനില്‍ ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടിക്കടിയുണ്ടാവുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലേയും ജനങ്ങള്‍ തികഞ്ഞ ഭീതിയോടെയാണ് കഴിയുന്നത്.

യൂറോപ്പില്‍ നടന്ന ഭൂരിപക്ഷം ആക്രമണങ്ങളുടേയും പിറകില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

Top