ലണ്ടൻ – കൊച്ചി വിമാന സർവീസ് വീണ്ടും പിൻവലിച്ചു

ണ്ടൻ : ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലണ്ടൻ- കൊച്ചി വിമാന സർവീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയിൽനിന്നുള്ള വിമാന സർവീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇത് റദ്ദാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച രാവിലെ ഉത്തരവിറക്കി.

ആഴ്ചയിൽ മൂന്നുദിവസമുള്ള ഈ സർവീസ് ജനുവരിക്കു ശേഷം തുടരുമോയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുമില്ല. വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ ജനറൽ സുനിൽ കുമാറാണ് ഉത്തരവിറക്കിയിരിക്കുന്നത്.26,28, 30 തീയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും മടക്ക സർവീസിൽ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്കുചെയ്തവർക്ക് ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നെ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയോ പിന്നീട് കൊച്ചിയിൽനിന്നും സർവീസ് തുടങ്ങുന്ന മുറയ്ക്കോ മാത്രമേ യാത്ര സാധ്യമാകൂ.

Top