ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിശമനസേനയുടെ 40 വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുകയാണ്.

24 നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top