ലണ്ടന്‍ ഫ്‌ളാറ്റിലെ അഗ്നിബാധ, ആറുപേര്‍ മരിച്ചതായി സ്ഥിരീകരണം

ലണ്ടന്‍: ലണ്ടനിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരണം. ബുധനാഴ്ച പുലര്‍ച്ചെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ആറ് ആശുപത്രികളിലായി എഴുപതിലധികം ആളുകള്‍ ചികിത്സയിലാണ്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സങ്കടത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിച്ച യുകെ പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. പ്രധാനമന്ത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. 24 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി 40 ഫയര്‍ എന്‍ജിനുകളും 200ഓളം അഗ്നിശമനസേനാംഗങ്ങളും രംഗത്തുണ്ട്.

കെട്ടിടം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. 1974-ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്ളാറ്റുകളാണ് ഉള്ളത്.

Top