രണ്ടാം ലോക മഹായുദ്ധത്തി​ലെ ബോംബ്​ ; അടച്ച സിറ്റി വിമാനത്താവളം ഇന്ന് തുറക്കും

London city ,Airport reopens

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തി​ൽ ഉപയോഗിച്ച ബോംബ്​ കണ്ടെത്തിയതിനെ അടച്ചിട്ട ലണ്ടൻ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച്ച തുറക്കും.വിമാനത്താവളത്തിനു സമീപത്തുള്ള തെംസ്​ നദിയിൽ നിന്നാണ്​ ബോംബ്​ കഴിഞ്ഞ ദിവസം കണ്ടെത്തിയത്​.

ബോംബ് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തി​ന്റെ 214 മീറ്റർ ചുറ്റളവിൽ പ്രവേശനം നിഷേധിക്കുകയും , വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു.

സിറ്റി വിമാനത്താവളത്തിൽ ആഭ്യന്തര സർവ്വീസുകളാണ് നടത്തുന്നത്. ഒന്നര മീറ്ററോളം നീളമുള്ള ബോംബ് തെംസ് നദീതീരത്തെ സെന്റ് ജോർജ് ഡോക്കിൽ മണ്ണിനടിയിൽ 15 മീറ്ററോളം ആഴത്തിലാണ് കണ്ടെത്തിയത്.

വിമാനത്താവളം 16,000 പേർക്കാണ് സിറ്റി എയർപോർട്ടിൽ യാത്ര മുടങ്ങിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച നിർമാണ ജോലികൾക്കിടെയായിരുന്നു ബോംബ് ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും നാവികസേനാ ഉദ്യോഗസ്ഥരും ബോംബ് ശക്തിയേറിയതാകാമെന്ന് വിലയിരുത്തിയതോടെയാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായിയാണ് വിമാനത്താവളം അടച്ചത്.

Top