ലണ്ടന്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലണ്ടനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

ലണ്ടണ്‍ ആക്രമണം ഞെട്ടിച്ചുവെന്നും ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയും അവരുടെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ലണ്ടനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മധ്യലണ്ടനിലെ ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്. മൂന്ന് മാസത്തിനകം ഇത് മൂന്നാമത്തെ ആക്രമണമാണ് ബ്രിട്ടനില്‍ നടക്കുന്നത്.

Top