ജയറാം ചിത്രം ലോനപ്പന്റെ മാമ്മോദിസയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

യറാമിനെ നായകനാക്കി ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജനും കനിഹയുമാണ് നായികമാരായെത്തുന്നത്.

വാച്ച് കടയുടെ ഉടമസ്ഥനായ ലോനപ്പന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജയറാമിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ട എം.പി കൂടിയായ ഇന്നസെന്റ് അധ്യാപകന്റെ വേഷത്തിലെത്തുന്നുണ്ട്. ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top