‘ലോനപ്പന്റെ മാമോദീസ’; ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു

ജയറാം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ലോനപ്പന്റെ മാമോദീസ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.’ചങ്ങാതിയാം ‘ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ് ആണ്.

രേഷ്മ അന്ന രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സിനിമാക്കാരന്‍ എന്ന സിനിമയ്ക്ക് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദിസ. രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങിയ പഞ്ചവര്‍ണ തത്തയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രമാണിത്.

Top