ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായ് കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ശരത് പവാറന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയിലെ സഖ്യം സംബന്ധിച്ച ചര്‍ച്ചയാണ് നടന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എന്‍സിപി നേതാവ് പ്രഭൂല്‍ പട്ടേല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ശരത് പവാറുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയും കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് രാഹുലിന്റെ സന്ദര്‍ശനം.

Top